Film News

ആസിഫ് അലി-മുരളി ഗോപി ചിത്രം കാറ്റിന്റെ ട്രെയിലര്‍ എത്തി

ആസിഫ് അലിയെ നായകനാക്കി അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം കാറ്റിന്റെ ട്രെയിലര്‍ പുറത്തെത്തി. അനന്ത പദ്മനാഭന്റേതാണ് കഥ. മുരളീഗോപിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

നുഹുകണ്ണ് എന്നാണ് ആസിഫ് അലിയുടെ കഥാപാത്രത്തിന്റെ പേര്. ചെല്ലപ്പനായാണ് മുരളി ഗോപി വേഷമിടുന്നത്. വരലക്ഷ്മി ശരത് കുമാറാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. മുത്തുലക്ഷ്മി എന്നാണ് വരലക്ഷ്മി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top