പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആദം ജോണ്‍. ജിനു എബ്രഹാം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രണയഗാനത്തിന്റെ ഇന്‍ട്രോ പുറത്തെത്തി. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം ഒരുക്കുന്നത്. കാര്‍ത്തിക്കാണ് ആലാപനം.
ചിത്രത്തില്‍ ഭാവനയാണ് നായിക. നരേന്, രാഹുല്‍ മാധവ്, മിഷ്ടി ചക്രവര്‍ത്തി തുടങ്ങിയവും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജിത്തു ദാമോദറാണ് ക്യാമറ. ജയരാജ് മോഷന്‍ പിക്ചേഴ്സ്, ബി സിനിമാസ് എന്നിവയുടെ ബാനറില്‍ ബ്രിജീഷ് മുഹമ്മദ്, ജോസ്മോന് സൈമണ്‍, നിഹാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.