Home app

അരുണ്‍ ജെയ്റ്റലി കേരളത്തിലെത്തിയതിന് പ്രത്യേക രാഷ്ട്രീയ ലക്ഷ്യമെന്ന് കോടിയേരി

പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റലി എത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെ അണിനിരത്തി രാജ്ഭവനു മുന്നില്‍ നടക്കുന്ന ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജനകീയ സര്‍ക്കാരിനെ പിരിച്ചു വിടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ട സാഹചര്യമല്ല ഇപ്പോള്‍ കേരളത്തിലുള്ളതെന്ന് കേന്ദ്രം ഓര്‍ക്കണം. എല്‍ഡിഎഫ് അധികാരത്തിലെത്തിയശേഷം ആര്‍എസ്എസ് തുടര്‍ച്ചയായി അക്രമങ്ങള്‍ നടത്തുകയാണെന്നും കോടിയേരി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top