Food

ബോംബെ ചിക്കന്‍ കറി

ചേരുവകള്‍

1. കോഴിയിറച്ചി-1 കിലോ (കഷണങ്ങളാക്കിയത്)
2. മുളകുപൊടി-2 ടേബിള്‍ സ്പൂണ്‍
3. കുരുമുളകുപൊടി-1 ടേബിള്‍ സ്പൂണ്‍
4. ഇഞ്ചി- 1 വലിയ കഷണം
5. സവാള-2 എണ്ണം
6. വറ്റല്‍ മുളക്-4 എണ്ണം

തയ്യാറാക്കുന്ന വിധം

മുളകുപൊടി, കുരുമുളകുപൊടി, ഇഞ്ചി എന്നിവ ആവശ്യത്തിന് ഉപ്പും അല്‍പം വെള്ളവും ചേര്‍ത്ത് മിക്സിയില്‍ നന്നായി അരച്ചെടുക്കുക. ഇത് വൃത്തിയാക്കി വച്ചിരിക്കുന്ന കോഴിയിറച്ചിയില്‍ പുരട്ടി അരപ്പു പിടിക്കാനായി മാറ്റിവയ്ക്കുക. അര മണിക്കൂറിനു ശേഷം ഒരു പാനില്‍ എണ്ണയൊഴിച്ച് കോഴിയിറച്ചി വേവിച്ചെടുക്കുക. ഇതിലേക്ക് രണ്ടായി കീറിയ വറ്റല്‍ മുളകും നീളത്തില്‍ അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളിയും ചേര്‍ത്തിളക്കുക. ഉള്ളി വഴന്നു വരുമ്പോഴേക്കും വാങ്ങി വെക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top