മാധവനും വിജയ് സേതുപതിയും ഒന്നിച്ച ചിത്രം വിക്രം വേദയിലെ ഗാനം പുറത്തെത്തി. കറുപ്പ് വെള്ളൈ എന്ന ഗാനമാണ് എത്തിയിരിക്കുന്നത്. വിഘ്നേഷ് ശിവന്റെ വരികള്‍ക്ക് സാം സി എസാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ശിവവും സാം സിഎസും ചേര്‍ന്നാണ് ആലാപനം.
മാധവന് പൊലീസ് ഓഫീസറുടെ വേഷത്തിലും വിജയ് സേതുപതി ഗ്യാങ്സ്റ്ററുടെ വേഷത്തിലുമാണ് ചിത്രത്തിലെത്തിയത്. വരലക്ഷ്മിയും ശ്രദ്ധ ശ്രീനാഥും ആണ് വിക്രം വേദയിലെ നായികമാര്‍. മലയാള സിനിമാ താരം ഹരീഷ് പേരാടിയും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ഗായത്രി പുഷ്കര്‍ ആണ് ചിത്രത്തിന്റെ സംവിധായകര്‍. ആക്ഷന്‍ പ്രാധാന്യം നല്കി നിര്‍മിച്ച ചിത്രം ജൂലൈ ഏഴിനാണ് റിലീസ് ചെയ്തത്.