Business

ഫ്‌ളിപ്കാര്‍ട്ടിനോടും ഇനി കടം പറയാം

ഫ്‌ലിപ്പ്കാര്‍ട്ടിന്റെ വാര്‍ഷിക ഷോപ്പിങ് ഉത്സവമായ ബിഗ് ബില്യണ്‍ ഡേയ്‌സില്‍ ഇത്തവണ ഡെബിറ്റ് കാര്‍ഡ് വഴിയും ഇ.എം.ഐ സൗകര്യം ലഭ്യമാക്കുന്നു. ബിഗ് ബില്യന്‍ ഡേയ്‌സില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. നിലവില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമേ വന്‍കിട ഇ-കൊമേഴ്‌സ് സൈറ്റുകള്‍ ഇ.എം.ഐ സൗകര്യം അനുവദിക്കുന്നുള്ളൂ. ആദ്യഘട്ടത്തില്‍ എസ്.ബി.ഐ, ആക്‌സിസ് ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് പരീക്ഷണം നടത്തുന്നത്.

മൂഴുവന്‍ കാറ്റഗറിയിലുമുള്ള താരതമ്യേന ഉയര്‍ന്ന വിലയുള്ള സാധനങ്ങള്‍ക്ക് ഇ.എം.ഐ ലഭ്യമാക്കാനാണ് ശ്രമം. കഴിഞ്ഞകാലങ്ങളില്‍ ഉപഭോക്താവ് നടത്തിയ ഇടപാടുകള്‍ കൂടി പരിശോധിച്ചായിരിക്കും ഡെബിറ്റ് കാര്‍ഡില്‍ ഇ.എം.ഐ സൗകര്യം ലഭ്യമാക്കുക. ക്രെഡിറ്റ് കാര്‍ഡില്ലാത്ത വലിയ വിഭാഗത്തിന് വിലകൂടിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ കഴിയാത്ത സാഹചര്യം കൂടി ഫ്‌ലിപ്പ്കാര്‍ട്ടിന്റെ പരിഗണിനയിലുണ്ട്. ഡെബിറ്റ് കാര്‍ഡിലെ ഇ.എം.ഐ സൗകര്യം ഇത്തരക്കാര്‍ക്ക് ഗുണം ചെയ്യും. വിലകൂടിയ ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ വിറ്റഴിക്കുക വഴി മൊത്തം വില്‍പ്പനയില്‍ വന്‍ വര്‍ധന ലക്ഷ്യമിടുന്നുവെന്ന് ഫ്‌ലിപ്കാര്‍ട്ട് അറിയിച്ചു. റിസര്‍വ് ബാങ്ക് കണക്കുകള്‍ പ്രകാരം രാജ്യത്ത് 79.38 കോടി ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ 3.14 കോടി മാത്രമാണ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top