ആരാധകര്‍ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് മഞ്ജു വാര്യരുടെ ആമി. മലയാള സാഹിത്യത്തിന്റെ നീര്‍മാതളം മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ആമിയില്‍ ടൈറ്റില്‍ കഥാപാത്രമായി മഞ്ജുവാര്യരെത്തുമ്പോള് അത്രയേറെ ആകാംക്ഷയിലാണ് സിനിമാ പ്രേമികള്‍. ആമിയായുള്ള മഞ്ജുവിന്റെ പകര്‍ന്നാട്ടത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്തു വന്നു. ഷൂട്ടിംഗ് വേളയിലെ ചിത്രങ്ങളില്‍ ആമിയായി മാറാന്‍ മഞ്ജുവിന് സാധിച്ചിട്ടുണ്ട് എന്ന് തന്നെയാണ് കാണാവുന്നത്. ആമിയുടെ വാര്‍ദ്ധക്യം ബാധിച്ചു തുടങ്ങിയ ഗെറ്റപ്പിലുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ആമിയായി മഞ്ജുവിന്റെ പകര്‍ന്നാട്ടം ; ചിത്രങ്ങള്‍ കാണാം
By
August 5, 2017 9:57 am