Home app

ആന്ധ്രാപ്രദേശില്‍ വാഹനാപകടം: വിദേശികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു

ആന്ധ്രാപ്രദേശിലെ ചീറ്റുരിലുണ്ടായ വാഹനാപകടത്തില്‍ നാല് വിദേശികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു. അഞ്ച് വിദേശികള്‍ക്കു പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ ബസ് ഡ്രൈവറും സ്‌പെയിന്‍ സ്വദേശികളുമാണ് മരിച്ചത്.

സംഭവത്തെ തുടര്‍ന്നു മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ഡല്‍ഹിയിലെ സ്‌പെയിന്‍ എംബസിയുമായി ബന്ധപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top