Home app

മുഖ്യമന്ത്രിക്ക് പേടിപ്പനിയാണെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. ഇടക്കിടെ പേടിച്ച് പനി വരുന്നയാളാണ് മുഖ്യമന്ത്രിയെന്ന് പി. രാജു പറഞ്ഞു. ശ്രീകാര്യത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിപ്പിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്കിടയാണ് സി.പി.ഐ ജില്ലാ സെക്രട്ടറിയുടെ പരിഹാസ പരാമര്‍ശം. മന്ദബുദ്ധികളായ ചിലര് മുഖ്യമന്ത്രിയുടെ ഉപദേശകരായി കൂടിയിട്ടുണ്ടെന്നും അവരുടെ ഉപദേശം കിട്ടിയാല്‍ കേരളം തകരുമെന്നും പി. രാജു കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top