അനൂപ് മേനോനെ നായകനാക്കി വേണുഗോപന്‍ സംവിധാനം ചെയ്ത ചിത്രം സര്‍വ്വോപരി പാലാക്കാരനിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. അപര്‍ണ ബാലമുരളിയും അനുസിതാരയുമാണ് ചിത്രത്തിലെ നായികമാര്‍. ചിത്രത്തിലെ ചെമ്മാനം എന്ന് തുടങ്ങുന്ന ഗാനമാണ് എത്തിയിരിക്കുന്നത്. ഡോ. വേണുഗോപന്റെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ബിജു നാരായണനാണ് ആലാപനം. അലന്‍സിയര്‍, ബാലു വര്‍ഗീസ്, സീരിയല്‍ താരം ഗായത്രി അരുണ്‍ എന്നിവരും സര്‍വ്വോപരി പാലാക്കാരനില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.