അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് ആദ്യത്തെ അഞ്ചു വര്‍ഷം രാജ്യത്തിന്റെ ക്ഷേമ ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്നലെയോ കുറച്ച കാലങ്ങള്‍ക്കു മുന്‍പോ ചെയ്തതു പോലെ അമേരിക്കയിലേക്ക് ഇനി വെറുതെ വന്നു പോകാനാവില്ല. രാജ്യത്തിന്റെ ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും പൗരന്മാര്ക്കുള്ളതാണ്. അവര്‍ക്കാണ് മുന്‍ഗണന. അങ്ങനെയെങ്കില്‍ ക്ഷേമവും ഐശ്വര്യവും രാജ്യത്തിനു തന്നെ ലഭിക്കുമെന്നും ട്രംപ് പറഞ്ഞു.
രാജ്യത്ത് നിലനില്‍ക്കുന്ന ക്ഷേപമപദ്ധതികളുടെ ദുരുപയോഗം തടയാനായി യോഗ്യത അനുസരിച്ചുള്ള കുടിയേറ്റ നിയമം പ്രാബല്യത്തില്‍ വരുത്തുന്നതായി ട്രംപ് കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്. അമേരിക്കന്‍ സമ്പദ്ഘടനയേയും അമേരിക്കന്‍ തൊഴിലാളികളേയും സംരക്ഷിക്കുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ കുടിയേറ്റ നിയമപരിഷ്കാരത്തെ കുറിച്ച് ട്രംപ് സൂചന നല്‍കിയത്.