Home app

പിരിവ് നല്‍കാത്തതിനു ബിജെപി നേതാവ് വ്യാപാരിയെ ഭീഷണിപ്പെടുത്തി

കൊല്ലം ചവറയില്‍ പിരിവ് നല്‍കാത്തതിനു ബിജെപി നേതാവ് വ്യാപാരിയെ ഭീഷണിപ്പെടുത്തിയെന്നു പരാതി. വ്യാപാരിയോട് 5000 രൂപയാണ് ബിജെപി നേതാവ് പിരിവായി ആവശ്യപ്പെട്ടത്. ഇത്രയും തുക നല്‍കാന്‍ കഴിയില്ലെന്നും 3000 രൂപ നല്‍കാമെന്നും വ്യാപാരി അറിയിച്ചു. ഇതോടെ ബിജെപി നേതാവ് വ്യാപാരിക്കെതിരേ ഭീഷണി മുഴക്കുകയായിരുന്നു. മുഴുവന്‍ പണം നല്‍കില്ലെന്നു പറഞ്ഞ തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും വ്യാപാരിയുടെ പരാതിയിലുണ്ട്.

ചവറയില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് കരാറെടുത്തിരിക്കുന്ന മനോജ് എന്നയാളെയാണ് ബിജെപി കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുഭാഷ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഈ മാസം 28നായിരുന്നു സംഭവം. ചവറ മണ്ഡലത്തിലെ സ്റ്റേറ്റ് ഫണ്ട് എന്ന പേരില്‍ 5000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭാരവാഹികള്‍ മനോജിനെ സമീപിച്ചു. എന്നാല്‍ 3000 രൂപയേ നല്‍കാനാവൂ എന്ന് മനോജ് വ്യക്തമാക്കി. പാര്‍ട്ടി തരുന്ന രസീതിലെ തുക നല്‍കാനാവില്ലെന്നും മനോജ് പറഞ്ഞു.

അന്ന് വൈകിട്ട് സുഭാഷ മനോജിനെ ഫോണില്‍ വിളിക്കുകയും 5000 രൂപ നല്‍കണമെന്ന്ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴും മനോജ് നിലപാട് മാറ്റിയില്ല. ഇതോടെ സുഭാഷ് ഫോണിലൂടെ മനോജിനോട് മോശമായി സംസാരിക്കുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. തുടര്‍ന്ന് മനോജ് ബി.ജെ.പി ജില്ലാ നേതൃത്വത്തിന് പരാതി നല്‍കി. ഇതോടെ ജില്ലാ നേതാക്കള്‍ ഒത്തുതീര്‍പ്പിനെത്തിയെന്നും മനോജ് പറഞ്ഞു.  ആരോപണം പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. പിരിവ് പാര്‍ട്ടിയുടെ അറിവോടെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top