മരണം രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമാക്കി. മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനും ആധാര്‍ നമ്പര്‍ നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ ഒന്ന് മുതല്‍ തീരുമാനം പ്രബല്യത്തില്‍ വരും. ജമ്മു കശ്മീര്‍, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ ഒഴികെയുള്ള എല്ലാവര്ക്കും നടപടി ബാധകമാണ്.
ജനനം, മരണം, വിവാഹം എന്നിവ രജിസ്റ്റര്‍ ചെയ്യാന്‍ ഏകീകൃത മാര്‍ഗം വേണമെന്നും വിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആധാര്‍ ലിങ്ക് ചെയ്യണമെന്നും നേരത്തെ ശുപാര്‍ശ ഉണ്ടായിരുന്നു. നിരീക്ഷണങ്ങള്‍ എളുപ്പമാക്കാന്‍ ഇത് സഹായിക്കുമെന്നാണ് അഭിപ്രായം.