Ernakulam

പോലീസ് ലോക്കപ്പില്‍ മദ്യ ലഹരിയില്‍ യുവാക്കളുടെ അഴിഞ്ഞാട്ടം

എറണാകുളം പളളുരുത്തി പൊലീസ് സ്റ്റേഷനില്‍ മദ്യലഹരിയില്‍ പ്രതികളുടെ അഴിഞ്ഞാട്ടം. ബൈക്ക് യാത്രികരായ ദമ്പതികളെ ആക്രമിച്ചതിന്റെ പേരില്‍ പിടിയിലായ മൂന്ന് യുവാക്കളാണ് ലോക്കപ്പില്‍ പരാക്രമം കാട്ടിയത്. ഇവര്‍ പൊലീസിനെ അസഭ്യം പറയുകയും ലോക്കപ്പിലെ സാധന സാമഗ്രികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. പൊലീസുകാര്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനവും നടത്തിയ ചെറുപ്പക്കാരെ റിമാന്‍ഡ് ചെയ്തു.

പളളുരുത്തി സ്വദേശികളായ അജീഷ്, നിജില്‍, പെരുമ്പടപ്പ് സ്വദേശി സുല്‍ഫിക്കര്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബൈക്ക് യാത്രികരായ ദമ്പതികളെ ആക്രമിച്ചതിനാണ് പളളുരുത്തി പൊലീസ് കഴിഞ്ഞ ദിവസം ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുമ്പോള്‍ തന്നെ മൂവരും മദ്യലഹരിയിലായിരുന്നു. ലോക്കപ്പിലേക്ക് മാറ്റിയതോടെ പ്രതികള്‍ അക്രമാസക്തരാവുകയായിരുന്നു.

ലോക്കപ്പില്‍ സ്വന്തം വസ്ത്രങ്ങള്‍ ഉരിഞ്ഞെറിഞ്ഞ് പൊലീസുകാര്‍ക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച യുവാക്കള്‍, പൊലീസുകാരെ അസഭ്യം പറഞ്ഞു. ഒടുവില്‍ ലോക്കപ്പിലെ പൈപ്പ് കണക്ഷനും ബക്കറ്റുമെല്ലാം നശിപ്പിക്കുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top