നിവിന്‍ പോളിയെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി. സംവിധായകന് തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്ലുക്ക് പുറത്തിറക്കിയത്. ‘ഇതാണ് തന്റെ കായംകുളം കൊച്ചുണ്ണി എന്നും എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും വേണ’മെന്നും റോഷന് കുറിച്ചു.
ശ്രീ ഗോകുലം മൂവിസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് 12 കോടിക്കു മുകളില്‍ ചെലവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോബി-സഞ്ജയ് ടീമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കാലത്തിനനുസരിച്ചുള്ള ആ സമീപന രീതിയാകും പ്രമേയത്തിലെ പുതുമയെന്നും റോഷന് ആന്‍ഡ്രൂസ് പറഞ്ഞു.