Food

മുട്ട-മുരിങ്ങക്ക അവിയല്‍

ചേരുവകള്‍:

1.മുട്ട -2
2.മുരിങ്ങക്ക-2
3.തേങ്ങ -1/2 മുറി
4.മുളക് പൊടി-1/2 ടീസ്പൂണ്‍
5.മഞ്ഞള്‍ പൊടി -1/4 ടീസ്പൂണ്‍
6.വെളുത്തുള്ളി -2 അല്ലി
7.ജീരകം -1/4 ടീസ്പൂണ്‍
8.ഉപ്പ്-പാകത്തിന്
9.കറിവേപ്പില

തയ്യാറാക്കുന്ന വിധം:

മുട്ട പുഴുങ്ങി തോട് കളയുക.

മുരിങ്ങക്ക 2 ഇഞ്ച് നീളത്തില്‍ മുറിച്ചു നെടുകെ കീറി ആവശ്യത്തിനു വെള്ളത്തില്‍ ഉപ്പൊഴിച്ചു വേവിക്കുക.

തേങ്ങ ,വെളുത്തുള്ളി,ജീരകം,മഞ്ഞള്‍ പൊടി,മുളക് പൊടി കറിവേപ്പില എന്നിവ ഒന്നിച്ച് ചതച്ചെടുക്കുക. വെന്ത മുരിങ്ങക്കയോടൊപ്പം ഈ കൂട്ട് ചേര്‍ക്കുക.

മുട്ട നീളത്തില്‍ നാലായി കീറുക. ഇവ കൂട്ടിനൊപ്പം ചേര്‍ത്ത് വെള്ളം വറ്റിയതിനു ശേഷം വാങ്ങി വയ്ക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top