Automotive

ബിഎംഡബ്ല്യൂ 320d എഡിഷന്‍ സ്പോര്‍ട് ഇന്ത്യയില്‍ എത്തി

38.6 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ ബിഎംഡബ്ല്യു 320d എഡിഷന്‍ സ്പോര്‍ട് ഇന്ത്യയില്‍ എത്തി. ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ അപ്ഡേറ്റുകളാണ് 320d എഡിഷന്‍ സ്പോര്‍ടില്‍, ബിഎംബ്ല്യു നല്‍കിയിരിക്കുന്നത്. 7.2 സെക്കന്‍ഡുകള്‍ കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബിഎംഡബ്ല്യു 320d എഡിഷന്‍ സ്പോര്‍ടിന് കഴിയും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് മോഡലിന്റെ ടോപ്സ്പീഡ്.

2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഫോര്‍സിലിണ്ടര്‍ എന്‍ജിനാണ് ബിഎംഡബ്ല്യു 320d എഡിഷന്‍ സ്പോര്‍ടില്‍ ഒരുങ്ങുന്നത്. 4000 ആര്‍പിഎമ്മില്‍ 187 ബിഎച്ച്പി കരുത്തും 17502750 ആര്‍പിഎമ്മില്‍ 400 എന്‍എം ടോര്‍ക്കും ഏകുന്ന എന്‍ജിനില്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഇടംപിടിക്കുന്നു.

22.69 കിലോമീറ്റര്‍ ഇന്ധനക്ഷമത, സ്പോര്‍ടി ഡിസൈനിനെ ഹൈലൈറ്റ് ചെയ്യുന്ന ഹൈഗ്ലോസ് ബ്ലാക് ഫിനിഷ് എക്സ്റ്റീരിയര്‍ ഡിസൈന്‍, ബ്ലാക്റെഡ് തീമാണ് ഇന്റീരിയര്‍ വിശേഷങ്ങളില്‍ പ്രധാനം. ബ്ലാക് ആന്‍ഡ് റെഡ് സ്പോര്‍ട്സ് സീറ്റുകളും, സ്റ്റീയറിംഗ് വീലിലും പാഡില്‍ ഷിഫ്റ്ററുകളിലും ഒരുങ്ങിയ റെഡ് കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗും മറ്റ് പ്രത്യേകതകളാണ്.

ക്രോം ടച്ച് ലഭിച്ച സെന്റര്‍ കണ്‍സോളും, ഇലക്ട്രിക് ഗ്ലാസ് സണ്‍റൂഫും ഉള്‍പ്പെടുന്നതാണ് ഇന്റീരിയര്‍ ഫീച്ചറുകള്‍. 205 വാട്ട്, 9 സ്പീക്കര്‍ HiFi സൗണ്ട് സിസ്റ്റം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇടംപിടിക്കുന്നു. സിഡി ചെയ്ഞ്ചര്‍, ബ്ലൂടുത്ത്, യുഎസ്ബി, AUX കണക്ടിവിറ്റിയ്ക്ക് ഒപ്പമുള്ളതാണ് 6.5 ഇഞ്ച് കണക്ടഡ് ഡ്രൈവ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top