Film News

പുണ്യാളന്‍ അഗര്‍ബത്തീസില്‍ നൈലയ്ക്ക് പകരം ശ്രുതി

ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗം പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നൈല ഉഷ ഉണ്ടാകില്ല. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആദ്യ ഭാഗത്തില്‍ നൈല ഉഷയായിരുന്നു ജയസൂര്യയുടെ ഭാര്യയുടെ വേഷത്തില്‍ എത്തിയത്.

നൈലയ്ക്ക് പകരം ശ്രുതി രാമചന്ദ്രന്‍ നായികയായി എത്തും. എന്നാല്‍, നൈലയുടെ കഥാപാത്രത്തിന്റെ തുടര്‍ച്ചയായിരിക്കില്ല ശ്രുതിയുടേത്. നായകനെ കേന്ദ്രീകരിച്ചാവും സിനിമ നീങ്ങുകയെന്നും രഞ്ജിത് ശങ്കര്‍ വെളിപ്പെടുത്തി. ജോയ് താക്കോല്‍ക്കാരന്‍ എന്ന ബിസിനസുകാരനെയാണ് ജയസൂര്യ തുടര്‍ന്നും അവതരിപ്പിക്കുക. ചിത്രത്തിന്റെ ഷൂട്ടിംങ് തൃശൂരില്‍ ആരംഭിച്ചു.

രഞ്ജിത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇരുവരുടെയും വിതരണ കമ്പനിയായ പുണ്യാളന്‍ സിനിമാസ് ചിത്രം വിതരണത്തിനെത്തിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top