Business

ഇനി പണം നല്‍കാതെയും ട്രെയിന്‍ ടിക്കറ്റ് എടുക്കാം

ട്രെയിനില്‍ ടിക്കറ്റ് എടുക്കാന്‍ ഇനി ഉടന്‍ പണം നല്‍കേണ്ട. 14 ദിവസങ്ങള്‍ക്കുള്ളില്‍ പണം അടച്ചാല്‍ മതി. ഐആര്‍സിടിസി സൈറ്റിലൂടെ തത്കാല്‍ ഉള്‍പ്പെടയുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യം. 2017 ജൂലൈ ഒന്ന് മുതലാണ് ഈ പദ്ധതി നിലവില്‍ വന്നത്.

‘ഇപേയ്‌മെന്റ് ലെയ്റ്റര്‍’ എന്നാണ് പദ്ധതിയുടെ പേര്. ഐആര്‍സിടിസി സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. പേയ്‌മെന്റ് നടത്തുമ്പോള്‍ ഇപേയ്‌മെന്റ് ലെയ്റ്റര്‍ തെരഞ്ഞെടുക്കുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. അര്‍ത്ഥശാസ്ത്ര ഫിന്‍ടെക് എന്ന കമ്പനിയുടെ ‘ഇപേയ് ലെയ്റ്റര്‍’ പദ്ധതിയുമായി സഹകരിച്ചാണ് ഐആര്‍സിടിസി ട്രെയിന്‍ യാത്രക്കാര്‍ക്ക് പുതിയ അവസരമൊരുക്കിയിരിക്കുന്നത്.

ഐആര്‍സിടിസി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇമെയില്‍ അഡ്രസിലേക്കും, ഫോണ്‍ നമ്പറിലേക്കും പേയ്‌മെന്റ് ലിങ്ക് ഇമെയിലും, എസ്എംഎസും എത്തും. ഈ ലിങ്കിലൂടെ 14 ദിവസങ്ങള്‍ക്കുള്ളില്‍ പണം അടച്ചാല്‍ മതി. ടിക്കറ്റ് തുകയുടെ 3.50 ശതമാനം സര്‍വീസ് ചാര്‍ജായി ഈടാക്കും. ഒപ്പം നികുതിയും ബാധകമാണ്.
എന്നാല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ പണം അടക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ ഫൈന്‍ നല്‍കേണ്ടി വരും. ഒപ്പം ഐആര്‍സിടിസി അക്കൗണ്ട് പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്യും. പലതവണ സന്ദേശം ലഭിച്ചിട്ടും പണമടക്കാത്തവരെ സൈറ്റില്‍ നിന്ന് ബ്ലാക്ക് ലിസ്റ്റ് ചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top